Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Muhammad Riaz

Kozhikode

1000 കോ​ടി​ ചെ​ല​വി​ല്‍ 12 റോ​ഡു​ക​ള്‍ ന​വീ​ക​രി​ക്കും: മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്

കോ​ഴി​ക്കോ​ട്: 1000 കോ​ടി​യി​ല​ധി​കം രൂ​പ ചെ​ല​വി​ട്ട് കോ​ഴി​ക്കോ​ട്ട് 12 റോ​ഡു​ക​ളു​ടെ നി​ര്‍​മാ​ണ പ്ര​വൃ​ത്തി ആ​രം​ഭി​ക്കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത്-​ടൂ​റി​സം മ​ന്ത്രി പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സ്. നാ​ലു​വ​രി​യാ​യി വി​ക​സി​പ്പി​ക്കു​ന്ന മാ​നാ​ഞ്ചി​റ-​വെ​ള്ളി​മാ​ട്കു​ന്ന് റോ​ഡി​ന്‍റെ ന​വീ​ക​രി​ച്ച മാ​നാ​ഞ്ചി​റ-​മ​ലാ​പ്പ​റ​മ്പ് റീ​ച്ചി​ന്‍റെ സ​മ​ര്‍​പ്പ​ണ​വും ര​ണ്ടാം​ഘ​ട്ട​മാ​യ മ​ലാ​പ്പ​റ​മ്പ്-​വെ​ള്ളി​മാ​ട്കു​ന്ന് റീ​ച്ചി​ന്‍റെ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​ന​വും നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ദേ​ശീ​യ​പാ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ള്‍ കാ​ര​ണം മ​ലാ​പ്പ​റ​മ്പ്-​വെ​ള്ളി​മാ​ട്കു​ന്ന് നാ​ലു​വ​രി​പ്പാ​ത പ​ദ്ധ​തി ആ​ദ്യം പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്നു. എ​ന്നാ​ല്‍, കേ​ന്ദ്ര​ത്തി​ല്‍ നി​ന്നു​ള്ള എ​ന്‍​ഒ​സി​ക്കാ​യി കാ​ത്തു​നി​ല്‍​ക്കാ​തെ പ​ദ്ധ​തി​യെ ര​ണ്ട് ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ച് നി​ര്‍​മാ​ണം ആ​രം​ഭി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചു.

ഒ​രു ഭാ​ഗ​ത്ത് പ്ര​വൃ​ത്തി ആ​രം​ഭി​ക്കു​ക​യും മ​റു​ഭാ​ഗ​ത്ത് എ​ന്‍​ഒ​സി​ക്ക് വേ​ണ്ടി ശ്ര​മി​ക്കു​ക​യും ചെ​യ്തു. ത​ട​സ​ങ്ങ​ള്‍ നീ​ങ്ങി​യ​തോ​ടെ മു​ഴു​വ​ന്‍ ദൂ​ര​വും ന​വീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കു​ന്ന​ത് വ​ലി​യ നേ​ട്ട​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഈ ​റോ​ഡ് ന​വീ​ക​രി​ക്കു​ന്ന​തോ​ടെ കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് വ​ലി​യ പ​രി​ഹാ​ര​മാ​കും. നാ​ടി​ന് ല​ഭി​ക്കു​ന്ന സ​മ​യ​ലാ​ഭം വ​ര്‍​ഷ​ങ്ങ​ളു​ടേ​താ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

1000 കോ​ടി​യി​ല​ധി​കം രൂ​പ വ​രു​ന്ന പാ​രി​സ് മോ​ഡ​ല്‍ ക​നാ​ല്‍ സി​റ്റി പ​ദ്ധ​തി​യും ബി.​എം ആ​ന്‍​ഡ് ബി.​സി നി​ല​വാ​ര​ത്തി​ലു​ള്ള റോ​ഡു​ക​ളും ന​ഗ​ര​ത്തി​ന്‍റെ മു​ഖ​ച്ഛാ​യ മാ​റ്റും. എ​ന്‍.​എ​ച്ച് 66 യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​തും തു​ര​ങ്ക​പാ​ത​യു​ടെ പ്ര​വൃ​ത്തി ആ​രം​ഭി​ച്ച​തും പു​തി​യ പാ​ലം യാ​ഥാ​ര്‍​ഥ്യ​മാ​യ​തും ആ​ല​പ്പു​ഴ​യി​ലെ പെ​രു​മ്പ​ളം പാ​ലം വ​ന്ന​തു​മെ​ല്ലാം സ​ര്‍​ക്കാ​റി​ന്‍റെ ദീ​ര്‍​ഘ​വീ​ക്ഷ​ണ​ത്തി​ന്‍റെ​യും നി​ശ്ച​യ​ദാ​ര്‍​ഢ്യ​ത്തി​ന്‍റെ​യും ഫ​ല​മാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ര്‍​ഡി​ന്‍റെ കോ​ഴി​ക്കോ​ട് ന​ഗ​ര​പാ​ത വി​ക​സ​ന പ​ദ്ധ​തി​യി​ല്‍ 8.392 കി​ലോ​മീ​റ്റ​റാ​ണ് 24 മീ​റ്റ​ര്‍ വീ​തി​യി​ല്‍ നാ​ലു​വ​രി​യാ​യി വി​ക​സി​പ്പി​ക്കു​ന്ന​ത്. ഇ​തി​ല്‍ പ്ര​വൃ​ത്തി ഏ​റെ​ക്കു​റെ പൂ​ര്‍​ത്തി​യാ​യ മാ​നാ​ഞ്ചി​റ-​മ​ലാ​പ്പ​റ​മ്പ് റീ​ച്ചി​ല്‍ 5.320 കി​ലോ​മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ നാ​ലു​വ​രി പാ​ത​യാ​യാ​ണ് ആ​ദ്യ​ഘ​ട്ട വി​ക​സ​നം.

ഡ്രെ​യി​നേ​ജ്, ഡ​ക്ട് എ​ന്നി​വ​യ്ക്ക് സ്ലാ​ബി​ട​ല്‍, ന​ട​പ്പാ​ത​യി​ല്‍ ഇ​ന്‍റ​ര്‍​ലോ​ക്ക് പ​തി​ക്ക​ല്‍, ഡി​വൈ​ഡ​റു​ക​ള്‍ സ്ഥാ​പി​ക്ക​ല്‍ എ​ന്നി​വ​യാ​ണ് ശേ​ഷി​ക്കു​ന്ന​ത്. മാ​നാ​ഞ്ചി​റ-​മ​ലാ​പ്പ​റ​മ്പ് റീ​ച്ചി​ന് 76.90 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ്. 8.5 മീ​റ്റ​ര്‍ വീ​തി​യു​ള്ള ര​ണ്ട് ഭാ​ഗ​ങ്ങ​ളാ​ണ് റോ​ഡി​നു​ണ്ടാ​കു​ക. ന​ടു​വി​ല്‍ മീ​ഡി​യ​നും ഇ​രു​വ​ശ​ങ്ങ​ളി​ലും ര​ണ്ട് മീ​റ്റ​ര്‍ വീ​തി​യി​ല്‍ ന​ട​പ്പാ​ത​യു​മു​ണ്ടാ​കും.

ഒ​മ്പ​തോ​ളം ജ​ങ്ഷ​നു​ക​ളു​ണ്ട്. മ​ലാ​പ​റ​മ്പ് മു​ത​ല്‍ വെ​ള്ളി​മാ​ടു​കു​ന്ന് വ​രെ​യു​ള്ള റോ​ഡ് പ്ര​വൃ​ത്തി​ക്ക് ആ​കെ നീ​ളം 3.027 കി​ലോ​മീ​റ്റ​റാ​ണ്. 50.49 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ്. മ​ലാ​പ്പ​റ​മ്പി​ല്‍ ന​ട​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നു ശേ​ഷം മ​ന്ത്രി ഘോ​ഷ​യാ​ത്ര​യാ​യി മാ​നാ​ഞ്ചി​റ​യി​ലെ​ത്തി. എം​എ​ല്‍​എ​മാ​രാ​യ തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍, അ​ഹ​മ്മ​ദ് ദേ​വ​ര്‍​കോ​വി​ല്‍, മേ​യ​ര്‍ ഒ. ​സ​ദാ​ശി​വ​ന്‍, മു​ന്‍ മേ​യ​ര്‍ ബീ​ന ഫി​ലി​പ്പ്, എ​ഡി​എം സി. ​മു​ഹ​മ്മ​ദ് റ​ഫീ​ഖ്, സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് പി. ​നി​ഖി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up